Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Court

ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ നി​ർ​വ​ച​നം: പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ ആ​ര​വ​ല്ലി മ​ല​നി​ര​ക​ളെ​യും അ​തി​ന്‍റെ പ​രി​ധി​യെ​യും കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി​യി​ൽ കൂ​ടു​ത​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ, സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ങ്കീ​ർ​ണ​മാ​ക്ക​രു​തെ​ന്നും, മ​റി​ച്ച് പ്രാ​യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യൊ​രു സ​മി​തി രൂ​പീ​ക​രി​ച്ച് അ​ത​ത് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​മാ​യി വി​പു​ല​മാ​യ രീ​തി​യി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ആ​ര​വ​ല്ലി മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ഖ​ന​ന​വും വ​ന​ന​ശീ​ക​ര​ണ​വും ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ അ​തി​രു​ക​ൾ പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ടാ​ത്ത​ത് റി​യ​ൽ എ​സ്റ്റേ​റ്റ്-​ഖ​ന​ന മാ​ഫി​യ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മേ​ഖ​ല​യെ ശാ​സ്ത്രീ​യ​മാ​യി നി​ർ​വ​ചി​ക്കാ​ൻ കോ​ട​തി ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ​വാ​സി​ക​ൾ, ന​ഗ​രാ​സൂ​ത്ര​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് മാ​ത്ര​മേ സ​മി​തി അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കാ​വൂ എ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

 

Kerala

മ​ത​പ​ണ്ഡി​ത​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്ക​ണം; ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​ത്തി​ൽ നി​ല​പാ​ട​റി​യി​ച്ച്‌ സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്തു. ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ മ​ത​പ​ണ്ഡി​ത​ന്‍​മാ​രു​മാ​യി ആ​ലോ​ചി​ച്ച് വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍.

സ്ത്രീ ​പ്ര​വേ​ശ​നം ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സു​പ്രീം​കോ​ട​തി ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ഏ​ഴ് ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ എ​ഴു​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 17 പേ​ജ​ട​ങ്ങു​ന്ന സ​ത്യ​വാം​ഗ്മൂ​ല​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പാ​ണ്ഡി​ത്യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്ക​ണം. 2008 ൽ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലും ഈ ​നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു.

മ​താ​ചാ​രം പു​റ​ത്തു​ള്ള​വ​ര്‍​ക്ക് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലൂ​ടെ ചോ​ദ്യം ചെ​യ്യാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നാ​ൽ വി​ശ്വാ​സി​ക​ളെ പി​ണ​ക്കാ​തെ​യു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

National

ച​രി​ത്ര​ത്തി​ലാ​ദ്യം, ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ച്ചു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഹ​രീ​ഷ് റാ​ണ​യു​ടെ ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. മ​ക​ന്‍റെ ദു​രി​താ​വ​സ്ഥ പ​രി​ഗ​ണി​ച്ച് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ഹ​രീ​ഷ് റാ​ണ, 2013-ൽ ​പി​ജി ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​ന്നു​മു​ത​ൽ ച​ല​ന​ശേ​ഷി​യ​റ്റ് കി​ട​പ്പി​ലാ​യ ഹ​രീ​ഷി​ന് ട്യൂ​ബി​ലൂ​ടെ​യാ​ണ് ശ്വ​സി​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​യാ​ധി​ക്യം പ​രി​ഗ​ണി​ച്ചും ജീ​വി​ത​ത്തി​ലേ​ക്ക് ഹ​രീ​ഷ് റാ​ണ​യ്ക്ക് ഇ​നി​യൊ​രു മ​ട​ങ്ങി വ​ര​വി ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റി​സ് ജെ.​ബി പ​ർ​ദി​വാ​ല, ജ​സ്റ്റി​സ് കെ.​വി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. 13 വ​ർ​ഷ​മാ​യി ഹ​രീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും ഇ​നി​യും സു​ഖ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ത്തു. "ചി​കി​ത്സ കൊ​ണ്ട് ഇ​നി യാ​തൊ​രു പു​രോ​ഗ​തി​യും ഇ​ല്ലാ​ത്ത ഘ​ട്ട​ത്തി​ൽ ഈ ​അ​വ​സ്ഥ​യി​ൽ അ​ദ്ദേ​ഹ​ത്തെ തു​ട​രാ​ൻ വി​ടു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി.

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ ഇ​ത്ര​യും കാ​ലം മ​ക​നെ നി​സ്വാ​ർ​ത്ഥ​മാ​യി പ​രി​ച​രി​ച്ച​തി​നെ കോ​ട​തി അ​ഭി​ന​ന്ദി​ച്ചു. മ​ക​ന്‍റെ വേ​ദ​ന കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​വ​ർ ദ​യാ​വ​ധ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​രീ​ഷി​നെ ഡ​ൽ​ഹി എ​യിം​സി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​വി​ടെ വെ​ച്ച് അ​ന്ത​സോ​ടെ​യു​ള്ള മ​ര​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് കൃ​ത്യ​മാ​യ പ്ലാ​നിം​ഗി​ലൂ​ടെ ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കം ചെ​യ്യും.

ദ​യാ​വ​ധ​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​യ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ അ​രു​ണ ഷാ​ൻ​ബാ​ഗ് കേ​സി​ലെ വി​ധി​ക്ക് ശേ​ഷം ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും, ഓ​രോ കേ​സി​ലും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി കോ​ട​തി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്.

Kerala

വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം ത​ട​യ​ണം; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് തു​ര​ങ്ക പാ​ത​യ്ക്ക് കേ​ന്ദ്രം ന​ൽ​കി​യ പ​രി​സ്ഥി​തി അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ​ദ്ധ​തി​ക്കെ​തി​രെ സ​മി​തി ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. 2018, 2019, 2024 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്താ​ണ് തു​ര​ങ്ക നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

മു​ണ്ട​ക്കെ, ചൂ​ര​ൽ​മ​ല ഗ്രാ​മ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടെ​യാ​ണ് ഈ ​തു​ര​ങ്ക പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ന​ക്കാം​പൊ​യി​ല്‍ - ക​ള്ളാ​ടി - മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​വ​ഹി​ച്ച​ത്.

വ​യ​നാ​ട് - കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് തു​ര​ങ്ക​പാ​ത. 8.73 കി​ലോ​മീ​റ്റ​ർ നീ​ളം വ​രു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

National

മു​ന​മ്പം ഭൂ​മി ത​ർ​ക്കം: വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്; ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​നെ​തി​രെ​യാ​ണ് ബോ​ർ​ഡ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്.

മു​ന​മ്പ​ത്തെ 404 ഏ​ക്ക​ർ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​താ​ണെ​ന്ന ത​ങ്ങ​ളു​ടെ വാ​ദം ശ​രി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​ത്. മു​ന​മ്പ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഇ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ വാ​ദം.

മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കി​ല്ലെ​ന്നും പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് സ്വ​ത​ന്ത്ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ന​മ്പ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്ക് മേ​ൽ വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ആ​രം​ഭി​ച്ച​ത്. ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രു​ന്നു.

 

National

ഒരു സമുദായത്തിനെതിരായ വിദ്വേഷ പരാമർശങ്ങൾ ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ, കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ൾ, ദൃ​​​ശ്യ​​​ക​​​ല എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

മ​​​തം, ജാ​​​തി, ഭാ​​​ഷ, പ്ര​​​ദേ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഉ​​​ജ്ജ​​​ൽ ഭു​​​യാ​​​ൻ, ബി.​​​വി. നാ​​​ഗ​​​ര​​​ത്ന എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. സ​​​ർ​​​ക്കാ​​​രോ സ​​​ർ​​​ക്കാ​​​രി​​​ത​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

നെ​​​റ്റ്ഫ്ലി​​​ക്സി​​​ൽ റി​​​ലീ​​​സ് ചെ​​​യ്ത ‘ഘൂ​​​ഷ്ഖോ​​​ർ പാ​​​ണ്ഡ​​​ത്’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ പേ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. സി​​​നി​​​മ​​​യു​​​ടെ പേ​​​ര് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​യ​​​തോ​​​ടെ അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ത്ത​​​ര​​​വു​​​ക​​​ളൊ​​​ന്നും പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സി​​​നി​​​മ​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ലാ​​​പ​​​ര​​​മാ​​​യ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഒ​​​രു പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ചി​​​ല​​​ർ അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്നു എ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം അ​​​വ​​​യെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ഭു​​​യാ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

രാ​​​ജ്യ​​​ത്തു സാ​​​ഹോ​​​ദ​​​ര്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​നല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണു സാ​​​ഹോ​​​ദ​​​ര്യം.

രാ​​​ജ്യ​​​ത്തു സ​​​മ​​​ത്വം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ‘സാ​​​ഹോ​​​ദ​​​ര്യം’ സു​​​പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു. ജാ​​​തി​​​വി​​​വേ​​​ച​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഇ​​​ല്ലാ​​​താ​​​ക്കാ​​​നും പ​​​ര​​​സ്പ​​​ര ഐ​​​ക്യം വ​​​ള​​​ർ​​​ത്താ​​​നു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ സാ​​​ഹോ​​​ദ​​​ര്യം എ​​​ന്ന പ​​​ദം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​തെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

വോട്ടിനു കോഴ വേണ്ട; സൗ​ജ​ന്യ​ങ്ങ​ൾ​ക്കെ​തി​രേ വീണ്ടും സു​പ്രീം​കോ​ട​തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ളും സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ളും പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷവി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി. ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ത്യ​​​​​ന്തി​​​​​ക ഭാ​​​​​രം നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​രാ​​​​​യ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ ത​​​​​ന്നെ ചു​​​​​മ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

സാ​​​​​ന്പ​​​​​ത്തി​​​​​ക വേ​​​​​ർ​​​​​തി​​​​​രി​​​​​വി​​​​​ല്ലാ​​​​​തെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് പ്രീ​​​​​ണ​​​​​ന​​​​​മ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​ന്നു​​​​​മ​​​​​ല്ലെ​​​​​ന്നും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​റ​​​​​ഞ്ഞു. വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന വ​​​​​രു​​​​​മാ​​​​​ന ക​​​​​മ്മി​​​​​ക്കി​​​​​ട​​​​​യി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​താ​​​​​യും ബെ​​​​​ഞ്ച് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

2024ലെ ​​​​​വൈ​​​​​ദ്യു​​​​​തി ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ത​​​​​മി​​​​​ഴ്നാ​​​​​ട് വൈ​​​​​ദ്യു​​​​​തിവി​​​​​ത​​​​​ര​​​​​ണ ക​​​​​ന്പ​​​​​നി ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത്, ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജോ​​​​​യ്മ​​​​​ല്യ ബാ​​​​​ഗ്ജി, വി​​​​​പു​​​​​ൽ പ​​​​​ഞ്ചോ​​​​​ലി എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ബെ​​​​​ഞ്ച് വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്ര​​​​​കാ​​​​​ലം സൗ​​​​​ജ​​​​​ന്യ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ബെ​​​​​ഞ്ച് അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. അ​​​​​ടി​​​​​സ്ഥാ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​വേ​​​​​റ്റാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​രെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ പൊ​​​​​തു​​​​​വാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന സൗ​​​​​ജ​​​​​ന്യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ശ​​​​​രി​​​​​യാ​​​​​യ ല​​​​​ക്ഷ്യ​​​​​മാ​​​​​ണോ നേ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.

ത​​​​​മി​​​​​ഴ്നാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​മാ​​​​​ണു കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​തെ​​​​​ങ്കി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി രാ​​​​​ജ്യ​​​​​ത്താ​​​​​കെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും രൂ​​​​​ക്ഷ​​​​​ഭാ​​​​​ഷ​​​​​യി​​​​​ൽ കോ​​​​​ട​​​​​തി വി​​​​​മ​​​​​ർ​​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. രാ​​​​​ജ്യ​​​​ത്താ​​​​കെ ഇ​​​​​ത്ത​​​​​രം കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു പ​​​​​ല​​​​​പ്പോ​​​​​ഴും ത​​​​​ങ്ങ​​​​​ളെ അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Kerala

ശബരിമല യുവതീപ്രവേശം: ഏഴുവർഷത്തിന് ശേഷം പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.

2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ചിന്‍റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.

യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. വിഷയത്തിൽ ഇനി സർക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തീപ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

National

'രാജ്യവ്യാപകശൃംഖല ഉണ്ടോയെന്ന് പരിശോധിക്കണം'; കുട്ടികളെ കാണാതാകുന്ന സംഭവത്തിൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക ശൃം​​​​ഖ​​​​ല​​​​യോ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ളോ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

കു​​​​ട്ടി​​​​ക​​​​ൾ കാ​​​​ണാ​​​​താ​​​​കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കു​​​​പി​​​​ന്നി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക രീതി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും അ​​​​തോ അ​​​​വ​​​​യെ​​​​ല്ലാം ക്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​ണോ​​​​യെ​​​​ന്നും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​മാ​​​​ഹ​​​​രി​​​​ക്കണമെന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ബി.​​​​വി. നാ​​​​ഗ​​​​ര​​​​ത്ന, ഉ​​​​ജ്ജ​​​​ൽ ഭൂ​​​​യാ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് കേ​​​​ന്ദ്ര​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കാ​​​​ണാ​​​​താ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ഇ​​​​നി​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത കേ​​​​സു​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ട​​​​നീ​​​​ളം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യു​​​​ള്ള പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം.

കാ​​​​ണാ​​​​താ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക ക​​​​ണ​​​​ക്ക് സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ന്ദ്ര​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭ​​​​ട്ടി കാ​​​​ണാ​​​​താ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് 12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും 14 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ടു​​​​ത്ത കോ​​​​ട​​​​തി, ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ത്ത സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ശ​​​​ന ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

കാ​​​​ണാ​​​​താ​​​​യ കു​​​​ട്ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​മ്മി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണം നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​ത്ത​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഓ​​​​രോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ൾ കെ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​യി ഓ​​​​ണ്‍ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ൽ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ന്പ് കോ​​​​ട​​​​തി കേ​​​​ന്ദ്ര​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​തി​​​​നി​​​​ടെ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളെ​​​​യും പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രു​​​​ടെ ശൃം​​​​ഖ​​​​ല വ​​​​ഴി ജാ​​​​ർ​​​​ഖ​​​​ണ്ഡ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​യ അ​​​​ഞ്ച് കേ​​​​സു​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.

ഓ​​​​രോ എ​​​​ട്ടു മി​​​​നി​​​​റ്റി​​​​ലും രാ​​​​ജ്യ​​​​ത്ത് ഓ​​​​രോ കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​താ​​​​കു​​​​ന്നു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​ർ 18ന് ​​​​പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

National

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്; ബാ​ങ്കു​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മൊ​ട്ടാ​കെ പ​ട​രു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ണാ​യ​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പെ​ട്ടെ​ന്ന് വ​ലി​യ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നാ​ൽ ബാ​ങ്കു​ക​ൾ ഉ​ട​ൻ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മാ​ല്യ ബാ​ഗ്ചി, എ​ൻ.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. സാ​ധാ​ര​ണ​യാ​യി ചെ​റി​യ തു​ക​ക​ൾ മാ​ത്രം ഇ​ട​പാ​ട് ന​ട​ത്തു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കൈ​മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബാ​ങ്കു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്താ​വി​നെ വി​വ​രം അ​റി​യി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ബാ​ങ്കു​ക​ൾ രൂ​പീ​ക​രി​ക്ക​ണം.

ജ​ന​ങ്ങ​ൾ ബാ​ങ്കു​ക​ളെ വി​ശ്വ​സി​ച്ചാ​ണ് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യോ അ​ല്ലെ​ങ്കി​ൽ പ്ര​തി​ക​ളു​മാ​യു​ള്ള ഒ​ത്തു​ക​ളി​യോ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത് 'പ​ക​ൽ​ക്കൊ​ള്ള'​യ്ക്ക് തു​ല്യ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

ബാ​ങ്കു​ക​ൾ​ക്കാ​യി റി​സ​ർ​വ് ബാ​ങ്ക് ത​യ്യാ​റാ​ക്കി​യ പു​തി​യ മാ​ർ​ഗ്ഗ​രേ​ഖ​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ത​ട്ടി​പ്പ് ത​ട​യാ​ൻ താ​ത്കാ​ലി​ക​മാ​യി ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​ര​വും ബാ​ങ്കു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ ല​ഭി​ക്കും.

ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി ആ​ർ​ബി​ഐ​യും ടെ​ലി​കോം വ​കു​പ്പും ചേ​ർ​ന്ന് പ്ര​ത്യേ​ക ച​ട്ട​ക്കൂ​ട് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ്, സി​ബി​ഐ അ​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്ന വ്യാ​ജേ​ന വീ​ഡി​യോ കോ​ളി​ലൂ​ടെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ലി​രു​ത്തി 'അ​റ​സ്റ്റ്' ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്. ഭ​യ​പ്പെ​ടു​ന്ന ഇ​ര​ക​ളി​ൽ നി​ന്ന് കേ​സൊ​ഴി​വാ​ക്കാ​ൻ എ​ന്ന പേ​രി​ൽ വ​ൻ​തു​ക ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്.

National

അ​ന്ത​ർ​സം​സ്ഥാ​ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണോ? സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഒ​ന്നി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ സം​സ്ഥാ​ന പോ​ലീ​സാ​ണോ അ​തോ സി​ബി​ഐ ആ​ണോ അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന നി​ർ​ണാ​യ​ക നി​യ​മ​പ്ര​ശ്നം പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ത​മി​ഴ്‌​നാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള 'യൂ​ണി​വേ​ഴ്സ​ൽ ട്രേ​ഡിം​ഗ് സൊ​ല്യൂ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി ന​ട​ത്തി​യ 1,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നീ​ക്കം.

കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി 12% വാ​ർ​ഷി​ക പ​ലി​ശ​യും 10% മാ​സ വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് കേ​ര​ളം, ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 73,000 നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് 1,000 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 2019-ലാ​ണ് ക​മ്പ​നി തി​രി​ച്ച​ട​വ് മു​ട​ക്കി​യ​ത്.

ഈ ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ള്ള കേ​സു​ക​ൾ നി​ല​വി​ൽ സി​ബി​ഐ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് അ​വി​ടു​ത്തെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ൻ​സ് വിം​ഗ് ആ​ണ്. അ​ന്വേ​ഷ​ണം പ​ല ഏ​ജ​ൻ​സി​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് നീ​തി​പൂ​ർ​വ്വ​മാ​യ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും, അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള കേ​സു​ക​ളി​ൽ സം​സ്ഥാ​ന പോ​ലീ​സി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2019-ലെ '​ബാ​നിം​ഗ് ഓ​ഫ് അ​ൺ​റെ​ഗു​ലേ​റ്റ​ഡ് ഡെ​പ്പോ​സി​റ്റ് സ്കീം​സ്' നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം വ​ലി​യ ത​ട്ടി​പ്പു​ക​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മോ എ​ന്നാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഫെ​ബ്രു​വ​രി ആ​റി​ന് ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

 

National

അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന് ബി​സി​സി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കാം; ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ വി​ല​ക്ക് നീ​ക്കി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ൽ നി​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി നേ​താ​വു​മാ​യ അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി സു​പ്രീം​കോ​ട​തി.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2017-ൽ ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഒ​ൻ​പ​ത് വ​ർ​ഷ​ത്തോ​ളം ഠാ​ക്കൂ​ർ ക്രി​ക്ക​റ്റ് ഭ​ര​ണ​രം​ഗ​ത്തു​നി​ന്നും വി​ട്ടു​നി​ന്നു​വെ​ന്നും, ഈ ​കാ​ല​യ​ള​വ് ശി​ക്ഷ​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

2017-ലെ ​വി​ല​ക്ക് ഒ​രി​ക്ക​ലും ഒ​രു ആ​ജീ​വ​നാ​ന്ത വി​ല​ക്കാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. തെ​റ്റാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഠാ​ക്കൂ​ർ നേ​ര​ത്തെ ത​ന്നെ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത മാ​പ്പ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ല​ക്ക് പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ ബി​സി​സി​ഐ​യു​ടെ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് വീ​ണ്ടും ഭ​ര​ണ​പ​ര​മാ​യ പ​ദ​വി​ക​ൾ വ​ഹി​ക്കാ​ൻ സാ​ധി​ക്കും.

2017 ജ​നു​വ​രി​യി​ലാ​ണ് ലോ​ധ ക​മ്മി​റ്റി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും അ​നു​രാ​ഗ് ഠാ​ക്കൂ​റി​നെ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് സു​പ്രീം​കോ​ട​തി നീ​ക്കി​യ​ത്. അ​ന്ന് മു​ത​ൽ ക്രി​ക്ക​റ്റ് ബോ​ർ​ഡു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തെ വി​ല​ക്കി​യി​രു​ന്നു.

 

National

'സ്‌നേഹമുണ്ടെങ്കില്‍ തെരുവുനായകളെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തൂ', മേനക ഗാന്ധിക്കെതിരേ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.

തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

'നായകളോട് അമിതമായ സ്‌നേഹമുള്ളവര്‍ അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ, പൊതുജനങ്ങളെ കടിക്കാന്‍ തെരുവില്‍ വിടരുത്' എന്ന് ജസ്റ്റീസ് വിക്രം നാഥ് പരാമര്‍ശിച്ചു. തന്‍റെ അഭിഭാഷക ജീവിതത്തിൽ മനുഷ്യർക്ക് വേണ്ടി ഇത്രയും ശക്തമായ വാദം താന്‍ കേട്ടിട്ടില്ലെന്നും ജസ്റ്റീസ് വിക്രം നാഥ് പറഞ്ഞു. 

മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്ന മൃഗസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും നായകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തടസമാകുന്നുവെന്ന് വാദമുയര്‍ന്നു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവ കടിക്കുന്നതിനും ഉത്തരവാദികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, നായകളുടെ അവകാശങ്ങള്‍ അതിന് താഴെ മാത്രമേ വരൂ എന്നും കോടതിയില്‍ വാദമുയര്‍ന്നു. 

തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും അക്രമങ്ങള്‍ കൂടുന്നതിനും കാരണമാകുന്നത് നിലവിലെ നിയമങ്ങളിലെ അശാസ്ത്രീയതയാണെന്നും അത് തിരുത്തണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു. തെരുവ് നായകളുടെ ആക്രമണം മൂലമുണ്ടാകുന്ന ഓരോ പരിക്കിനും മരണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ വാദം തുടരുകയാണ്.

National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ ആ​യു​ഷ്‌​കാ​ല നി​യ​മ​പ​രി​ര​ക്ഷ ചോ​ദ്യം ചെ​യ്ത് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും സി​വി​ൽ, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ വി​ചാ​ര​ണ​യി​ല്‍ നി​ന്നും ആ​യു​ഷ്‌​കാ​ല സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2023-ലെ ​നി​യ​മ ഭേ​ദ​ഗ​തി​യെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി. ലോ​ക് പ്ര​ഹ​രി എ​ന്‍​ജി​ഒ​യു​ടേ​താ​ണ് ഹ​ര്‍​ജി.

2023-ലെ ​നി​യ​മ ഭേ​ദ​ഗ​തി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും അ​മി​ത​മാ​യ സം​ര​ക്ഷ​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ത് സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്ക് ദോ​ഷം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഹ​ര്‍​ജ​യി​ലെ വാ​ദം.

രാ​ഷ്‌​ട്ര​പ​തി​ക്ക് പോ​ലും ഇ​ത്ര വി​ശാ​ല​മാ​യ നി​യ​മ സം​ര​ക്ഷ​ണം ഇ​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ഭേ​ദ​ഗ​തി ഉ​ട​ന്‍ ത​ന്നെ നി​യ​മ വ​കു​പ്പ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

എ​ന്നാ​ല്‍ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​പ്പോ​ള്‍ സ്റ്റേ ​ന​ല്‍​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ലെ വാ​ദ​ങ്ങ​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഇ​ള​വ് അ​നു​വ​ദി​ക്കാ​മോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Kerala

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; ഏ​ഴ് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ഏ​ഴു പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​മാ​നു​ള്ള അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

2006 മു​ത​ൽ 2011 വ​രെ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന എം.​വി.​ജ​സ്‌​റ്റി​ൻ, എ.​ആ​ർ.​പീ​താം​ബ​ര​ൻ, ടി.​എം.​പു​ഷ്‌​പ​രാ​ജ​ൻ, പി.​കെ.​കു​മാ​ര​ൻ, കെ.​കെ. കൃ​ഷ്ണ​ൻ, കെ.​വി.​ഷ​ൺ​മു​ഖ​ൻ, കെ.​എ.​ന​കു​ല​ൻ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

ത​ങ്ങ​ളു​ടെ കാ​ല​യ​ള​വി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് യാ​തൊ​രു സാ​മ്പ​ത്തി​ക ന​ഷ്‌​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ ഇ​വ​ർ​ക്കു കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

National

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂഡൽഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ൽ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സെ​ന്‍​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ വി​ട്ട​യ​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേ​സ് അ​ടു​ത്ത​മാ​സം 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കും. അ​തി​ജീ​വി​ത​യ്ക്ക് നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

സി​ബി​ഐ​യു​ടെ വാ​ദ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കോ​ട​തി കേ​ട്ട​ത്. സി​ബി​ഐ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ഹാ​ജ​രാ​യി. ഹീ​ന​മാ​യ കു​റ്റ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. വി​ചാ​ര​ണ​ക്കോ​ട​തി എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പീ​ഡ​ന​ക്കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​നാ​യെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

National

അ​​​തി​​​ജീ​​​വി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ധി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​തി​​​ജീ​​​വി​​​ത. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മാ​​​ണ്. വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തി​​​നി​​​ടെ വി​​​ധി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച അ​​​തി​​​ജീ​​​വി​​​ത​​​യും അ​​​മ്മ​​​യും ഡ​​​ല്‍ഹി​​​യി​​​ല്‍ സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ കൈ​​​യേ​​​റ്റ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി.

കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യാ ഗേ​​​റ്റി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​തി​​​ജീ​​​വി​​​ത​​​യെ​​​യും അ​​​മ്മ​​​യും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക യോ​​​ഗി​​​ത ഭ​​​യാ​​​ന​​​യെ​​​യും ചൊ​​​വ്വാ​​​ഴ്ച അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഇ​​​വ​​​രെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ബ​​​സി​​​ൽ പു​​​റ​​​ത്തേ​​​ക്കു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് അ​​​തി​​​ക്ര​​​മം. ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ യോ​​​ഗി​​​ത ഭ​​​യാ​​​ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ചു.


മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​തി​​​ജീ​​​വ​​​ത​​​യു​​​ടെ അ​​​മ്മ​​​യെ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യും പു​​​റ​​​ത്തേ​​​ക്ക് ത​​​ള്ളി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ അ​​​മ്മ ബ​​​സി​​​ന്‍റെ വാ​​​തി​​​ലി​​​ന​​​ടു​​​ത്തേ​​​ക്ക് നീ​​​ങ്ങി​​​യ​​​പ്പോ​​​ള്‍ സി​​​ആ​​​ര്‍പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കൈ​​​മു​​​ട്ടു കൊ​​​ണ്ട് ത​​​ട്ടു​​​ക​​​യും ബ​​​സി​​​ല്‍നി​​​ന്ന് ചാ​​​ടാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​​വ​​​ർ പു​​​റ​​​ത്തു​​​ചാ​​​ടി​​​യ​​​തോ​​​ടെ ബ​​​സ് നി​​​ര്‍ത്താ​​​തെ അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മു​​​ന്നോ​​​ട്ടു​​​പോ​​​യി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ കാ​​​ണു​​​ന്ന​​​തി​​​ൽ നി​​​ന്ന് അ​​​തി​​​ജീ​​​വി​​​ത​​​യെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് വി​​​ല​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ഓ​​​ഡി​​​യോ സം​​​ഭാ​​​ഷ​​​ണ​​​വും യോ​​​ഗി​​​ത ഭ​​​യാ​​​ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.


ചൊ​​വ്വാ​​ഴ്ച​​യാ​​ണു കു​​​​​​​ല്‍ദീ​​​​​​​പ് സെ​​​​​​​ന്‍ഗാ​​​​​​​റി​​​​​​​ന്‍റെ ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വു​​​​​​​ശി​​​​​​​ക്ഷ ഡ​​​​​​​ൽ​​​​​​​ഹി ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ച​​​ത്. 2017 മു​​​​​​​ത​​​​​​​ൽ ത​​​​​​​ട​​​​​​​വി​​​​​​​ൽ​​​​​​​ക്ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന സെ​​​​​​​ൻ​​​​​​​ഗാ​​​​​​​റി​​​​​​​നു കോ​​​​​​​ട​​​​​​​തി ക​​​​​​​ർ​​​​​​​ക്ക​​​​​​​ശ ഉ​​​​​​​പാ​​​​​​​ധി​​​​​​​ക​​​​​​​ളോ​​​​​​​ടെ ജാ​​​​​​​മ്യം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​മാ​​​യി​​​രു​​​ന്നു.

Kerala

‌ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​സ്. ജ​യ​ശ്രീ​യു​ടെ മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇന്നു സു​പ്രീം​കോ​ട​തിയിൽ

ന്യൂഡൽഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും. മൂ​ൻ​കൂ​ർ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ശ്രീ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നാ​ണ് ജ​യ​ശ്രീ​യു​ടെ പേ​രി​ലു​ള്ള ആ​രോ​പ​ണം.

അ​തേ​സ​മ​യം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ, മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​റി​നെ ബുധനാഴ്ച എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​കു​മാ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

National

വി​സി നി​യ​മ​ന​ത്തി​ല്‍ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചു; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നാ​യു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​സ്റ്റീ​സ് സു​ധാ​ൻ​ഷു ദു​ലി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി പാ​ന​ൽ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ ത​യാ​റാ​ക്കി​യ ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് അ​ഞ്ച് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് നാ​ല് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലു​മാ​ണ് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ളും ഉ​ൾ​പ്പെ​ട്ട ര​ണ്ട് പേ​രു​ണ്ട്.

എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 14ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​നി​ക്ക് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഈ ​ര​ണ്ടു​പേ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച ഈ ​ര​ണ്ട് പേ​രു​മാ​ണ് വൈ​സ്ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രെ​ന്നും ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

 

 

 

National

'ജസ്റ്റീസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷണമല്ല': വിസി നിയമനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവലാശാലകളിലെ വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റീസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ ജസ്റ്റീസ് ജസ്റ്റീസ് ജെ.ബി. പർദിവാല , ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

ജസ്റ്റീസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൂർണമായി രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങൾക്കുള്ള പേരുകളിൽ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനായാണ് ജസ്റ്റീസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.

National

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്‍റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എന്നാൽ കേരളത്തിൽ രാഷ്ട്രീയപാർട്ടികളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാംഗ്‌മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്‍റെ എതിർവാദം.

National

കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല; സംസ്ഥാനത്തിന്‍റെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച സുപ്രീം കോടതി ഹർജികൾ 26 ന് വിശദമായി പരി​ഗണിക്കാൻ മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.

നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

National

'അംബേദ്കർ വഴികാട്ടി, ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് കരുതിയിരുന്നില്ല': യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്‍. അംബേദ്കറുമാണ് തന്‍റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്. തന്‍റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പല്‍ സ്‌കൂളിന്‍റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്‍റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തന്‍റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.

സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്‍. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്‍റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.

 

National

ബി​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​ര്: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ‌​ഹി: വി​വി​ധ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം ത​ള്ളി​യ​തി​നൊ​പ്പം ത​ന്നെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഉ​യ​ർ​ത്തി​യ​ത്.

ബി​ൽ വ​ന്നാ​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും നി​യ​മ​സ​ഭ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും ച​ർ​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ആ​ശ​യ​വി​നി​മ​യം ഇ​ല്ലാ​തെ പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. ഗ​വ​ർ​ണ​ർ സാ​ധാ​ര​ണ മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വേ​ച​നാ​ധി​കാ​രം എ​ന്തി​നൊ​ക്കെ ഉ​പ​യോ​ഗി​ക്കാം എ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്.

ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കാ​ത്ത ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ഷ്ട്ര​പ​തി​ക്ക് ഈ ​ബി​ല്ല് അ​യ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു വെ​ക്കാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഇ​ല്ല. സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്നും ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​മാ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ കേ​സി​ൽ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യെ​ത്തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സു​പ്രീം കോ​ട​തി​യോ​ട് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക വി​ധി വ​രു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 143 പ്ര​കാ​രം കോ​ട​തി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ രാ​ഷ്ട്ര​പ​തി, "ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 200 പ്ര​കാ​രം ഒ​രു ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ മ​ന്ത്രി​സ​ഭ ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ത്തി​ന് ഗ​വ​ർ​ണ​ർ ബാ​ധ്യ​സ്ഥ​നാ​ണോ?' എ​ന്ന് ചോ​ദി​ച്ചി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 361 ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​യോ ഗ​വ​ർ​ണ​റോ ഔ​ദ്യോ​ഗി​ക അ​ധി​കാ​ര​ങ്ങ​ളു​ടെ​യും ക​ട​മ​ക​ളു​ടെ​യും വി​നി​യോ​ഗ​ത്തി​ന് ഒ​രു കോ​ട​തി​ക്കും ഉ​ത്ത​രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, ജ​സ്റ്റീ​സ് പി.​എ​സ്.​ന​ര​സിം​ഹ, ജ​സ്റ്റീ​സ് എ. ​എ​സ്. ച​ന്ദൂ​ർ​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ജ​ഡ്ജി​മാ​ർ.

National

രാഷ്ട്രപതി റഫറൻസ്: സമയപരിധി നിശ്ചയിച്ചത് തള്ളി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്‍റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് ബെഞ്ച് മറുപടി നൽകിയത്. ബിൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.

National

എ​സ്ഐ​ആ​റി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ഒ​ന്നി​ച്ച് കേ​ര​ളം: വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ഏ​തു ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക എ​ന്ന് വ്യാ​ഴാ​ഴ്ച അ​റി​യാം.

സം​സ്ഥാ​ന സ​ർ​ക്കാ​രും സി​പി​എ​മ്മും കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തീ​രു​മാ​നി​ച്ച​ത്.

എ​സ്ഐ​ആ​റി​ൽ സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ​ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ, മെ​ൻ​ഷ​നിം​ഗി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രെ കേ​ൾ​ക്കാ​റി​ല്ലെ​ന്ന കാ​ര്യം ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ, അ​ദ്ദേ​ഹം ഹാ​രി​സ് ബീ​രാ​നെ മെ​ൻ​ഷ​നിം​ഗി​നാ​യി മു​ന്നോ​ട്ട് നീ​ക്കി​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​വേ​ണ്ടി​യാ​ണ് രാ​ജ്യ​സ​ഭാ അം​ഗം കൂ​ടി​യാ​യ ഹാ​രി​സ് ബീ​രാ​ൻ ഹാ​ജ​രാ​യ​ത്. ഇ​തി​നി​ടെ എ​ല്ലാ ഹ​ർ​ജി​ക​ളും ഒ​രു​മി​ച്ച് കേ​ൾ​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശ് ഉ​ന്ന​യി​ച്ചു. ഇ​തും കോ​ട​തി അം​ഗീ​ക​രി​ച്ചു.

National

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണം: മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും. ഇ​തി​നി​ട​യി​ല്‍ എ​സ്‌​ഐ​ആ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും അ​തി​നാ​ല്‍ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ്മ​ര്‍​ദം താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഹ​ർ​ജി​യി​ൽ ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ല്‍ ബി​എ​ല്‍​ഒ അ​നീ​ഷ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​സ​ഭാം​ഗ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ ഹാ​രി​സ് ബീ​രാ​ന്‍ ആ​ണ് ഹ​ര്‍​ജി സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത​ത്.

Kerala

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഒ​രു​കൂ​ട്ടം വോ​ട്ട​ർ​മാ​രെ ബോ​ധ​പൂ​ർ​വം നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഫ​ല​പ്ര​ദ​മാ​യി ഫോം ​വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ത്ര​ത്തോ​ളം നി​യ​മ​യു​ദ്ധം ന​ട​ത്താ​ൻ ക​ഴി​യു​മോ അ​ത്ര​യും മു​ന്നോ​ട്ടു പോ​കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ‌ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഡൽഹി വായുമലിനീകരണം; സ്ഥിതി ഗുരുതരം: സുപ്രീംകോടതി


ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ വിഷയത്തിൽ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി. സ്ഥി​​​തി വ​​​ള​​​രെ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും ഇതു സ്ഥി​​​ര​​​മാ​​​യ നാ​​​ശം വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു സൂ​​​ചി​​​പ്പി​​​ച്ച ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പി.​​​എ​​​സ്. ന​​​ര​​​സിം​​​ഹ​​​യും അ​​​തു​​​ൽ എ​​​സ്. ച​​​ന്ദ്രൂ​​​ക്ക​​​റും, അ​​​ഭി​​​ഭാ​​​ഷ​​​ക​​​രോ​​​ട് കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒഴിവാക്കി വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി വാ​​​ദം ന​​​ട​​​ത്താ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​രു വാ​​​ദം​​​കേ​​​ൾ​​​ക്ക​​​ലി​​​നി​​​ടെ, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ എ​​​ന്തിനാണ് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തെ​​​ന്നും വെ​​​ർ​​​ച്വ​​​ലാ​​​യി വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ മാ​​​സ്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​പി​​​ൽ സി​​​ബ​​​ൽ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും മാ​​​സ്കു​​​ക​​​ൾ മാ​​​ത്രം പോ​​​രെ​​​ന്നും വി​​​ഷ​​​യം ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തി​​​നി​​​ടെ, ഡ​​​ൽ​​​ഹി​​​യി​​​ലെ മ​​​ലി​​​നീ​​​ക​​​ര​​​ണം തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും "ഗു​​​രു​​​ത​​​ര’വി​​​ഭാ​​​ഗ​​​ത്തി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. 404 ആ​​​യി​​​രു​​​ന്നു ന​​​ഗ​​​ര​​​ത്തി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ശ​​​രാ​​​ശ​​​രി വാ​​​യു​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം (എ​​​ക്യു​​​ഐ).

National

രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം: പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഈ ​​​വ​​​ർ​​​ഷം പാ​​​സാ​​​ക്കി​​​യ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന നി​​​ര​​​വ​​​ധി വ​​​കു​​​പ്പു​​​ക​​​ൾ പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ണ്‍ ദ​​​യാ​​​ലാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലേ​​​തു ഭ​​​യാ​​​ന​​​ക​​​മാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് മു​​​ന്പാ​​​കെ ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കൂ​​​ട്ട മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള (ര​​​ണ്ടി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ) ശി​​​ക്ഷ 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. കൂ​​​ടാ​​​തെ 20 വ​​​ർ​​​ഷം മു​​​ത​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം വ​​​രെ ത​​​ട​​​വും ല​​​ഭി​​​ക്കാം. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി മ​​​തം​​​മാ​​​റ്റം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ൽ അ​​​യാ​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​സ്ഥാ​​​ന​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നോ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നോ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തെ​​​യ​​​ട​​​ക്കം രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നി​​​യ​​​മം ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി; കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ഉ​ട​ൻ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ർ​ഹ​മാ​യ പ​ണം​പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്ന് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് എ​സ്എ​സ്കെ ഫ​ണ്ട് ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ഫ​ണ്ട് കേ​ന്ദ്രം ത​ട​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഫ​ണ്ടു​ക​ൾ ത​ട​യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പു​വെ​ച്ച​ത്.

എ​ന്നാ​ൽ സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് കേ​ന്ദ്രം എ​സ്എ​സ്കെ ഫ​ണ്ട് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്താം തീ​യ​തി ഡ​ല്‍​ഹി​യി​ലെ​ത്തി ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചി​രു​ന്നു.

National

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പു​തി​യ മ​ധ്യ​സ്ഥ​നെ നി​യോ​ഗി​ച്ചെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി പു​തി​യ മ​ധ്യ​സ്ഥ​നെ നി​യോ​ഗി​ച്ചെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ. നേ​ര​ത്തെ ഹ​ർ​ജി ന​ൽ​കി​യ കെ.​എ. പോ​ൾ ആ​ണോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് അ​ല്ലെ​ന്നാ​ണ് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യ​ത്.

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും നി​ല​വി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് സ്റ്റേ ​നി​ല​വി​ലു​ണ്ടെ​ന്നും കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ കേ​സ് ജ​നു​വ​രി​യി​ലേ​ക്ക് മാ​റ്റി.

National

"അ​ഞ്ചുവ​ർ​ഷ​മെ​ങ്കി​ലും വി​ശ്വാ​സി​യാ​യി​രി​ക്ക​ണം എ​ന്നി​ല്ല': വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്ക് സു​പ്രീം കോ​ട​തി​യു​ടെ ഭാ​ഗി​ക സ്റ്റേ

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് ഭാ​ഗി​ക സ്റ്റേ ​ന​ൽ​കി സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വ്യ​വ​സ്ഥ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യ​ത്. അ​പൂ​ര്‍​വ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റേ ​ന​ൽ​കാ​റു​ള്ളു​വെ​ന്നും നി​യ​മം പൂ​ര്‍​ണ​മാ​യും സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം ഇ​സ്‌​ലാം മ​ത​വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​യാ​ൾ​ക്കു മാ​ത്ര​മേ വ​ഖ​ഫ് ന​ൽ​കാ​ൻ ക​ഴി​യു എ​ന്ന കേ​ന്ദ്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​യാ​ണ് പ്ര​ധാ​ന​മാ​യും കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ഒ​പ്പം വ​ഖ​ഫ് ബോ​ർ​ഡി​ൽ മു​സ്‍​ലിം​ക​ള​ല്ലാ​ത്ത അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​വ​രു​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മു​സ്‌​ലിം ഇ​ത​ര വി​ശ്വാ​സി​യെ​യും വ​ഖ​ഫ് ബോ​ർ​ഡ് സി​ഇ​ഒ ആ​ക്കാം. നി​യ​മ ഭേ​ദ​ഗ​തി​യു​ടെ സെ​ക്ഷ​ൻ 3സി ​പ്ര​കാ​രം ത​ർ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യാ​ൽ വ​ഖ​ഫ് ഭൂ​മി അ​ത​ല്ലാ​താ​കു​മെ​ന്ന വ്യ​വ​സ്ഥ​യും സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ്, ജ​സ്റ്റീ​സ് അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​യ​മം ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ബോ​ർ​ഡു​ക​ളി​ൽ ഇ​ത​ര​മ​ത​സ്ഥ​രു​ടെ നി​യ​മ​നം തെ​റ്റാ​ണെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷം ഇ​സ്‌​ലാം മ​തം അ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, നി​യ​മ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​ത​യി​ല്ലെ​ന്നും വ​ഖ​ഫ് ഇ​സ്‌​ലാ​മി​ലെ ആ​നി​വാ​ര്യ​മാ​യ മ​താ​ചാ​ര​മ​ല്ലെ​ന്നും സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ല തീ​രു​മാ​ന​മെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.

ക​ഴി​ഞ്ഞ മേ​യ് 22 നാ​ണ് നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​സാ​ധ്യ​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്. അ​തേ​സ​മ​യം, പു​തി​യ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത ചോ​ദ്യം​ചെ​യ്യു​ന്ന മു​ഖ്യ​വി​ഷ​യം പി​ന്നി​ട് പ​രി​ഗ​ണി​ക്കും.

National

"പി​ന്നി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം, ദേ​വ​സ്വം ബോ​ർ​ഡി​നെ മ​റ​യാ​ക്കു​ന്നു': ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ഡോ.​പി.​എ​സ്. മ​ഹേ​ന്ദ്ര​കു​മാ​റാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. പ​മ്പ​യി​ൽ ഈ ​മാ​സം 20നാ​ണ് സം​ഗ​മം.

രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യെ​ന്നും ഇ​തി​നു ദേ​വ​സ്വം ബോ​ർ​ഡി​നെ മ​റ​യാ​ക്കു​ന്ന​താ​യും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി വി​ധി അ​പ​ക​ട​ക​ര​മാ​യ കീ​ഴ്‌​വ​ഴ​ക്ക​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് മ​ത​സം​ഗ​മ​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ആ​ഗോ​ള മ​ത​സം​ഗ​മം ന​ട​ത്താ​ന്‍ ച​ട്ട​പ്ര​കാ​രം അ​ധി​കാ​ര​മി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​നെ മ​റ​യാ​ക്കി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ക്ഷേ​ത്ര ഫ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ൻ വാ​ദി​ക്കു​ന്നു. പ​മ്പാ ന​ദി​യു​ടെ തീ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ണെ​ന്നും അ​വി​ടെ സം​ഗ​മം ന​ട​ത്തു​ന്ന​ത് കോ​ട​തി വി​ധി​ക​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഹൈ​ക്കോ​ട​തി നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​യ്യ​പ്പ സം​ഗ​മം രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ണെ​ന്നും പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നു ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച് സം​ഗ​മം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

Kerala

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണം: സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി. സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് പ്ര​സി​ഡ​ന്‍റ് റ​സ​ൽ ജോ​യി ആ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ണ​ക്കെ​ട്ട് സു​ര​ക്ഷി​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ണ്. അ​ത് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യെ കൊ​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. 135 വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം അ​ണ​ക്കെ​ട്ട് മ​റി​ക​ട​ന്ന​താ​ണെ​ന്നും സു​പ്രീം​കോ​ട​തി നേ​ര​ത്തെ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

National

"മാ​സ​ങ്ങ​ളെ​ടു​ത്ത​ല്ല ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്, ഗ​വ​ർ​ണ​ർ‌ ശ​ത്രു​താ മ​നോ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​രു​ത്': കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി. ഗ​വ​ർ​ണ​ർ എ​തി​രാ​ളി​യ​ല്ലെ​ന്നും ശ​ത്രു​ത മ​നോ​ഭാ​വ​ത്തി​ൽ അ​ല്ല പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ദ​ന്ത​ഗോ​പു​ര​ങ്ങ​ളി​ല്‍ വ​സി​ച്ച് മാ​സ​ങ്ങ​ളെ​ടു​ത്ത​ല്ല നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന് കേ​ര​ളം വി​മ​ർ​ശി​ച്ചു. നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് ഗ​വ​ര്‍​ണ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളെ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ധാ​ര​ണ ഗ​വ​ര്‍​ണ​ര്‍​ക്കും ഉ​ള്ള​താ​ണ്. ഗ​വ​ര്‍​ണ​ര്‍​ക്ക് ജ​ന​ങ്ങ​ളോ​ട് ബാ​ധ്യ​ത ഉ​ണ്ടെ​ന്നും കേ​ര​ള​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​കെ. വേ​ണു​ഗോ​പാ​ല്‍ സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​മ്പാ​കെ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ച്ഛ​യ്ക്ക് ‌അ​നു​സ​രി​ച്ച് വേ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ബി​ല്ലു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​മ്പോ​ൾ അ​തി​ന്‍റെ കാ​ര​ണ​വും പ​റ​യ​ണം. നി​യ​മ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ഴി​യി​ല്ല. മ​ന്ത്രി​മാ​രു​മാ​യി ബി​ല്ലി​നെ കു​റി​ച്ച് സം​സാ​രി​ച്ച​തി​നു​ശേ​ഷം ബി​ൽ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും കേ​ര​ളം വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​ക്കും, ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച സു​പ്രീം​കോ​ട​തി വി​ധി നി​യ​മ​പ​ര​മാ​യി ശ​രി​യാ​ണെ​ന്നും കേ​ര​ളം കോ​ട​തി​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സ് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി കെ.​കെ. വേ​ണു​ഗോ​പാ​ലി​ന് പു​റ​മെ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കെ. ​ഗോ​പാ​ല കൃ​ഷ്ണ കു​റു​പ്പ്, സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ പി.​വി. സു​രേ​ന്ദ്ര നാ​ഥ്, സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ല്‍ സി.​കെ. ശ​ശി, സീ​നി​യ​ര്‍ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ര്‍ വി. ​മ​നു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Kerala

കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണം: ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ യു​ജി​സി പ്ര​തി​നി​ധി വേ​ണം. സെ​ര്‍​ച്ച് ക​മ്മി​റ്റി പേ​രു​ക​ള്‍ ന​ല്‍​കേ​ണ്ട​ത് ചാ​ന്‍​സ​ല​ർ​ക്കാ​ണ്. വി​സി നി​യ​മ​ന പ്ര​ക്രി​യ​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ ഒ​ഴി​വാ​ക്ക​ണം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വ​ര്‍​ണ​ര്‍ സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന പോ​ര് വീ​ണ്ടും മൂ​ര്‍ച്ഛി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര​താം​ബ വി​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​ങ്ങി​യ​ത്.

National

ബി​ഹാ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്ക​ര​ണം: പ​രാ​തി​ക​ൾ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കാ​ൻ തെ​ര. ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ എ​സ്‌​ഐ​ആ​റി​ല്‍ തു​ട​ർ​ന്നും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ല്കി സു​പ്രീം കോ​ട​തി. പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്ന് വി​മ​ർ​ശി​ച്ച കോ​ട​തി പ​രാ​തി​ക​ൾ ന​ല്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

കോ​ട​തി നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ, സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ശേ​ഷ​വും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ എ​തി​ർ​പ്പു​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ വോ​ട്ട​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ മു​ൻ ചെ​യ​ർ​മാ​ന് കോ​ട​തി നി​ർ​ദേ​ശം ന​ല്കി.

National

ഓ​ണ​ത്തി​നും ടോ​ൾ​പി​രി​വ് വേ​ണ്ട: പാ​ലി​യേ​ക്ക​ര​യി​ൽ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ൽ വീ​ണ്ടും ടോ​ൾ പി​രി​വി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി. സെ​പ്റ്റം​ബ​ർ ഒ​ൻ​പ​ത് വ​രെ ടോ​ൾ പി​രി​വ് പാ​ടി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​വീ​സ് റോ​ഡ് ന​ന്നാ​ക്കി​യെ​ന്ന എ​ൻ​എ​ച്ച്എ​ഐ​യു​ടെ ന്യാ​യീ​ക​ര​ണം ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ടോ​ൾ പി​രി​വി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ ന​ന്നാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ എ​ന്‍​എ​ച്ച്എ​ഐ ഏ​താ​നും ചി​ത്ര​ങ്ങ​ളും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡ് നി​ര്‍​മ്മാ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും, സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ ഇ​തു​വ​രെ​യും പൂ​ര്‍​ണ​മാ​യും ന​വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും, വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തു​കൊ​ണ്ടാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് നേ​രി​യ ശ​മ​നം ഉ​ള്ള​തെ​ന്നും കോ​ട​തി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ കേ​സ് അ​ടു​ത്ത മാ​സം ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി. ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്നം​ഗ സ​മി​തി വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച് ഒ​രു റി​പ്പോ​ർ​ട്ട് കൂ​ടി സ​മ​ർ​പ്പി​ക്കാ​നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

National

ബി​ല്ലു​ക​ളി​ല്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി: രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​വേ​ണ്ടി​യെ​ന്ന് കേ​ര​ളം

ന്യൂ​ഡ​ൽ​ഹി: ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ന്‍​സി​ന് പി​ന്നി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രെ​ന്ന് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ. സു​പ്രിം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​മ​മെ​ന്നും കേ​ര​ള​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദി​ച്ചു.

എ​ത്ര​യും വേ​ഗം എ​ന്ന​തി​ന് സ​മ​യ​പ​രി​ധി ആ​വ​ശ്യ​മാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ ചു​മ​ത​ല. അ​തി​നെ മ​റി​ക​ട​ന്ന് പോ​കു​ക എ​ന്ന​ത​ല്ലെ​ന്നും കേ​ര​ളം വാ​ദി​ച്ചു. അ​തേ​സ​മ​യം, രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന് വേ​ണ്ടി വാ​ദി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്നു​ള്ള​തി​ലാ​ണ് ഇ​പ്പോ​ൾ വാ​ദം ന​ട​ക്കു​ന്ന​ത്. ഈ ​റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കി​ല്ല എ​ന്ന വാ​ദ​മാ​ണ് കേ​ര​ള​വും ത​മി​ഴ്നാ​ടും സു​പ്രീം​കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, റ​ഫ​റ​ന്‍​സ് അ​യ​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി എ​ജി​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​മാ​ണ് വാ​ദി​ക്കു​ന്ന​ത്.

Kerala

‘ഞ​ങ്ങ​ളും അ​തു​വ​ഴി പോ​യി​ട്ടു​ണ്ട്, ഇ​ത്ര​യും മോ​ശം റോ​ഡി​ൽ എ​ങ്ങ​നെ ടോ​ൾ പി​രി​ക്കും?’: ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യോ​ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ വി​ഷ​യ​ത്തി​ൽ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി. പാ​ലി​യേ​ക്ക​ര​യി​ലെ റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ ത​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​റി​യാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ്, ജ​സ്റ്റീ​സ് കെ.​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പാ​ലി​യേ​ക്ക​ര​യി​ൽ‌ നാ​ലാ​ഴ്ച​ത്തേ​ക്ക് ടോ​ൾ പി​രി​വ് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ബെ​ഞ്ചി​ന്‍റെ പ​രാ​മ​ർ​ശം.

പാ​ലി​യേ​ക്ക​ര വ​ഴി താ​നും യാ​ത്ര​ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ത്ര​യും മോ​ശം സാ​ഹ​ച​ര്യ​ത്തി​ലു​ള്ള റോ​ഡി​ൽ എ​ങ്ങ​നെ​യാ​ണ് ടോ​ൾ പി​രി​ക്കു​ക​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ടോ​ൾ വാ​ങ്ങി അ​വ​ർ​ക്ക് അ​തി​ന്‍റെ സേ​വ​നം ന​ൽ​കാ​തി​രി​ക്ക​ലാ​ണി​ത്. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ ടോ​ൾ പി​രി​ക്കാ​നാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു

ഇ​ട​പ്പ​ള്ളി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ഹ​രി​ശ​ങ്ക​ര്‍ വി.​മേ​നോ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ടോ​ള്‍ പി​രി​വ് നാ​ലാ​ഴ്ച​ത്തേ​ത്ത് നി​ര്‍​ത്തി​വ​ച്ച​ത്.

National

തെ​രു​വു​നാ​യ വി​ഷ​യം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രൂ​ക്ഷ​വി​മ​ർ​ശ​നം, വി​ധി പ​റ​യു​ന്ന​ത് മാ​റ്റി സു​പ്രീം​കോ​ട​തി,

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ലെ തെ​രു​വു നാ​യ്ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​വ​ച്ചു.

ഡ​ൽ​ഹി-​ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ലെ തെ​രു​വ് നാ​യ്ക്ക​ളു​ടെ മു​ഴു​വ​ൻ പ്ര​ശ്‌​ന​ത്തി​നും കാ​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ഷ്‌​ക്രി​യ​ത്വ​മാ​ണെ​ന്നും സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ ഉ​ത്ത​ര​വ് പ​ര​സ്യ​മാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അ​ധി​കാ​രി​ക​ൾ മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ തു​ട​ങ്ങി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

രാ​ജ്യ​ത്ത് ഒ​രു വ​ർ​ഷ​ത്തി​നി​ടെ 37 ല​ക്ഷ​ത്തി​ല​ധി​കം നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു.

ഡ​ൽ​ഹി-​ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ലെ തെ​രു​വു​നാ​യ്ക്ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഓ​ഗ​സ്റ്റ് 11 ന് ​സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്.

National

ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക വി​വാ​ദ​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വാ​ദം ഇ​ന്ന് ആ​രം​ഭി​ക്കും.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തീ​വ്ര​പ​രി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ്ര​ത്യേ​ക അ​ധി​കാ​ര​മി​ല്ലെ​ന്നും ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ർ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. പ​രി​ഷ്ക​ര​ണം എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് തീ​രു​മാ​നി​ക്കാ​ൻ സാ​ധി​ക്കി​ല്ലേ​യെ​ന്നു ഹ​ർ​ജി​ക്കാ​രോ​ട് ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ഗ്ജി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 21 (3) പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ചി​ത​മെ​ന്നു തോ​ന്നു​ന്ന രീ​തി​യി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക പ​രി​ഷ്ക​ര​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ചു.

National

താ​ത്‌​കാ​ലി​ക വി​സി നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​ണം: ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മെ​ന്ന് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ താ​ത്കാ​ലി​ക വി​സി നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ ത​ള്ളി സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​വും ച​ട്ട​വി​രു​ദ്ധ​വു​മാ​ണെ​ന്ന് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​യ​ല്ല ഗ​വ​ർ​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

ഡോ.​സി​സ തോ​മ​സി​നു ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും കെ.​ശി​വ​പ്ര​സാ​ദി​നു സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും (കെ​ടി​യു) താ​ത്കാ​ലി​ക വി​സി​മാ​രാ​യി ആ​റു മാ​സ​ത്തേ​ക്കു കൂ​ടി പു​ന​ർ​നി​യ​മ​നം ന​ൽ​കി ഗ​വ​ർ​ണ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​നം ന​ട​ത്തേ​ണ്ട​ത് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ന്‍റെ 13 (7) വ​കു​പ്പ് പ്ര​കാ​ര​വും, ഡി​ജി​റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ന്‍റെ 11 (10) പ്ര​കാ​ര​വും ആ​ണെ​ന്നാ​ണ് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഈ ​വ​കു​പ്പ് നേ​ര​ത്തെ കേ​ര​ള ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വ​കു​പ്പു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പാ​ന​ലി​ൽ നി​ന്നാ​ക​ണം ചാ​ൻ​സ​ല​ർ ആ​യ ഗ​വ​ർ​ണ​ർ നി​യ​മ​നം ന​ട​ത്തേ​ണ്ട​ത് എ​ന്നാ​ണ് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

National

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം; വ​ധ​ശി​ക്ഷ ന​ട​പ്പാ​യാ​ല്‍ ദുഃ​ഖ​ക​ര​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷപ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും ദ​യാ​ധ​നം സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ന്‍ പ​രി​മി​തി​യു​ണ്ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ജൂലൈ 16ന് ​നി​മി​ഷ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഈ സാഹചര്യത്തിൽ നി​മി​ഷ പ്രി​യ​യെ മോ​ചി​പ്പി​ക്കാ​ൻ കേ​ന്ദ്ര​ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളി​ൽ കേ​ന്ദ്രം കു​റേ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കേ​സി​ന്‍റെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ വ​ധ​ശി​ക്ഷ ന​ട​പ്പാ​യാ​ല്‍ ദുഃ​ഖ​ക​ര​മെ​ന്ന് കോ​ട​തി നിരീക്ഷിച്ചു. ന​ല്ല​ത് സം​ഭ​വി​ക്ക​ട്ടെ​യെ​ന്ന് ക​രു​തി കാ​ത്തി​രിക്കാമെന്നും കേ​സ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റിക്കൊണ്ട് കോടതി പറഞ്ഞു.

2017 ജൂ​ലൈ 25ന് ​യെ​മ​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക് തു​ട​ങ്ങാ​ൻ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന യെ​മ​ന്‍ പൌ​ര​ന്‍ ത​ലാ​ൽ അ​ബ്ദു​മ​ഹ​ദി​യെ​യാ​ണ് നി​മി​ഷ പ്രി​യ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​മി​ഷ പ്രി​യ​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു നി​മി​ഷ പ​റ​ഞ്ഞ​ത്.

National

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബിഹാറിലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​ന്?; ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​സ്റ്റി​സ് സു​ധാ​ന്‍​ഷു ധു​ലി​യ, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്ന​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലി​നെ​തി​രെ എ​ത്തി​യ ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. പൗ​ര​ത്വം തീ​രു​മാ​നി​ക്കേ​ണ്ട​ത് ക​മ്മീ​ഷ​ൻ അ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ധാ​ർ പൗ​ര​ത്വ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും മു​ന്‍​പ് പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സു​പ്രിം​കോ​ട​തി​യെ അ​റി​യി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ വ​ലി​യ തോ​തി​ല്‍ ആ​ളു​ക​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ടി​പ്പി​ന് കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​മാ​സം പ്ര​ത്യേ​ക വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഇതിനെതിരേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up